ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനത്തിന് പോര്‍ട്ടല്‍ തുടങ്ങി

The previous LDF government signed the MO and received the money due; Education Minister N Shamsuddin responds to PM Shri


നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പദ്ധതി ആരംഭിക്കുന്നത്.

ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനത്തിന് പോര്‍ട്ടല്‍ ഒരുങ്ങി. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം കോച്ചിംഗ് സെന്ററുകളില്‍ പോകാന്‍ സാധിക്കാത്ത സാധാരണക്കാരായ കുട്ടികള്‍ക്കും നീറ്റ്, ജെഇഇ, സിയുഇടി, ഐഐഎസ്ഇആര്‍, കെവിപിവൈ തുടങ്ങിയ ദേശീയ-അന്തര്‍ദേശീയ പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ സൗജന്യ പരിശീലനം നല്‍കാനാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നതെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പദ്ധതി ആരംഭിക്കുന്നത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ സെപ്റ്റംബര്‍ 15 ന് തിരുവനന്തപുരത്തുള്ള ജവഹര്‍ സഹകരണ ഭവനില്‍ രാവിലെ 10.30-ന് നടക്കുന്ന ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ പരിശീലന പരിപാടിയില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങില്‍ പങ്കുചേരും.

തെരഞ്ഞെടുത്ത 25 സ്‌കൂളുകളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പൈലറ്റ് പ്രോജക്റ്റിന് ശേഷമാണ് പദ്ധതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ വ്യക്തിഗത പഠന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശീലനവും പിന്തുണയും നല്‍കാന്‍ മുകുളം പോര്‍ട്ടലില്‍ കൈറ്റിന്റെ എഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്നു. സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങള്‍ക്കുള്ള ഡിജിറ്റല്‍ പഠന സാമഗ്രികള്‍ എഐ സങ്കേതങ്ങള്‍ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.

Tags