എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോയും ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പും വഴി തട്ടിപ്പ് ; വടകരയില്‍ വയോധികന് 1.37 കോടി നഷ്ടമായി
ഇരയായ വയോധികന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
വടകരയില്‍ വയോധികന്‍ അതിനൂതന സൈബര്‍ തട്ടിപ്പിനിരയായി, 1.37 കോടി രൂപ നഷ്ടപ്പെട്ടു. എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോയും ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പും വഴിയാണ് തട്ടിപ്പുകാര്‍ വന്‍ തുക തട്ടിയെടുത്തത്. സംഭവത്തില്‍ ഇരയായ വയോധികന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
സോഷ്യല്‍ മീഡിയയില്‍ കണ്ട എഐ വീഡിയോയുടെ താഴെ നല്‍കിയിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കില്‍ തൊട്ടതോടെ വയോധികന്റെ മൊബൈല്‍ ഫോണ്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു. പിന്നീട് ഫോണ്‍ ഹാക്ക് ചെയ്ത തട്ടിപ്പുകാര്‍ നല്‍കിയ നിര്‍ദ്ദേശിച്ചതനുസരിച്ച് ഇദ്ദേഹം ഒരു വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്ലിക്കേഷനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപയാണ് തട്ടിപ്പുകാര്‍ പൂര്‍ണ്ണമായും കവര്‍ന്നത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികന്‍ പൊലീസിനെ സമീപിച്ചത്. എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഇത്തരം ലിങ്കുകളിലും ആപ്പുകളിലും ജനങ്ങള്‍ വീഴരുതെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
.jpg)

