ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാകാമെന്ന് കൃഷ്ണകുമാര്‍


ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കും കുടുംബത്തിനും എതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാകാമെന്ന് ജി കൃഷ്ണകുമാര്‍. എല്ലാവര്‍ക്കും രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും ആര് എവിടെ എങ്ങനെ ഇടപെടുമെന്ന് പറയാനാകില്ലെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
tRootC1469263">എല്ലാ പാര്‍ട്ടികളിലും പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മള്‍ കാണുന്നുണ്ടല്ലോ. താന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. ആവശ്യപ്പെട്ടിരുന്നെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അവിടെ തനിക്ക് സീറ്റ് നല്‍കിയേനെ. പക്ഷേ തന്നോട് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. അത് താന്‍ അനുസരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാന്‍ പറഞ്ഞു. തോല്‍ക്കുന്ന മണ്ഡലമായിട്ടും അതും താന്‍ അനുസരിച്ചു. തെരഞ്ഞെടുപ്പില്‍ പ്രത്യേക സ്ഥലത്ത് മത്സരിക്കണം എന്ന് യാതൊരു ആഗ്രഹവുമില്ല. അങ്ങനത്തെ താല്പര്യം ഉള്ളവരാകാം ഇതിന് പിന്നിലെ ന്ന് കൃഷ്ണകുമാര്‍ പറുന്നു.