കാറ്ററിങ്ങ് സര്‍വീസിന്റെ പേരില്‍ തട്ടിപ്പ്; രണ്ട് കല്യാണങ്ങള്‍ക്ക് ഭക്ഷണം മുടങ്ങി, കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങിനെതിരെ പരാതി

police

കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സര്‍വീസിനെതിരെയാണ് പൊലീസില്‍ പരാതി കിട്ടിയത്.

കോട്ടയത്ത് വിവാഹ ചടങ്ങുകളില്‍ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ കാറ്ററിങ്ങ് സര്‍വീസുകാര്‍ മുങ്ങിയതായി പരാതി. 

കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സര്‍വീസിനെതിരെയാണ് പൊലീസില്‍ പരാതി കിട്ടിയത്. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് കല്ല്യാണങ്ങള്‍ക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags