മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ നടന്ന തട്ടിപ്പ് ; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്ഐടി
Sep 25, 2026, 07:56 IST
പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ നിര്‍ണായ നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. സര്‍ക്കാരിന് എസ്ഐടി ശുപാര്‍ശ നല്‍കും.
പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്ഐആര്‍ പുതുക്കാനാണ് തീരുമാനം. അഴിമതി കേസില്‍ ആന്റോയും ഉദ്യോഗസ്ഥരും പ്രതികളാകും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും ശുപാര്‍ശ നല്‍കും. ഇഡി, ആര്‍ബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.
.jpg)

