മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

messi

കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വി അബ്ദുറഹ്‌മാനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാം എന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് നടപടി. യു. ഷറഫലി , സത്യപാലൻ എന്നിവരെയും പ്രതി ചേർക്കും. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തന്നെയാണ് അന്വേഷണ ചുമതല.സ്പോൺസറെ വഴിവിട്ട് സഹായിച്ചെന്നും പദവി ദുരുപയോഗം ചെയ്തെന്നും കണ്ടെത്തൽ.

എ.ഡി.ജി.പി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് (SIT) തുടരന്വേഷണത്തിന്റെ ചുമതല. മുന്‍ മന്ത്രിയായിരുന്ന വ്യക്തിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് ഗവര്‍ണര്‍ നേരത്തെ തന്നെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ തുടര്‍നടപടികളിലേക്ക് കടക്കും. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വി അബ്ദുറഹ്‌മാനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന

അതേസമയം, മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിലുള്ള സാമ്പത്തിക ഇടപാടിലെ നികുതി വെട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയക്ക് തിരിച്ചടി.ജി.എസ്.ടി ഇന്‍റലിജൻസ് നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ആർബിസി ആർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ വഴി കൈമാറിയ 126 കോടിരൂപയിലാണ് ജിഎസ്.ടി അന്വേഷണം. 26 കോടിയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തൽ.

Tags