മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതി ചേര്‍ക്കാം, അനുമതി നല്‍കി ഗവര്‍ണര്‍

More coaches should be allocated for Vande Bharat train: Minister V Abdurahman

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഫയല്‍ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ താരം മെസ്സിയെയും അര്‍ജ്ജീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ പ്രോസിക്യൂഷന്‍ അനുമതി. അബ്ദുറഹ്‌മാനെ അഴിമതി തടയല്‍ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര് അനുമതി നല്‍കി. റഹ്‌മാനും റിപ്പോര്ട്ടര് ചാനല്‍ ഉടമ ആന്റോഅഗസ്റ്റിന്‍ അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ അബ്ദുറഹ്‌മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഫയല്‍ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.


മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നല്‍കിയതില്‍ വന്‍ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മന്ത്രിയായിരുന്ന അബ്ദുറഹ്‌മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ കമ്പനി, അബ്ദുറഹ്‌മാന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍

Tags