മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യും ; അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത

Messi's Kerala visit controversy; Sports Department submits investigation report to Chief Minister

മുന്‍ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

മെസിയെ കൊണ്ടുവരാന്‍ എന്ന പേരില്‍ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. മുന്‍ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. സ്‌പോണ്‍സര്‍മാരായി റിപ്പോട്ടര്‍ കമ്പനിയെ തിരഞ്ഞെടുത്തത് മുതല്‍ സ്റ്റേഡിയം കൈമാറ്റം വരെ ചട്ടങ്ങള്‍ പാലിക്കാതെയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

അതിനിടെ മെസിയെ കേരളത്തില്‍ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്‌പെയിനില്‍ പോകാന്‍ കരാര്‍ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

Tags