തട്ടിപ്പ് കേസ്; സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
Mar 24, 2026, 12:29 IST
എറണാകുളം: തട്ടിപ്പ് കേസിൽ സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങുകയായിരുന്നുവെന്നും വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
കലാഭവൻ സോബിയെ കോടതിയിൽ ഹാജരാക്കി. അതേസമയം ഇത് തനിക്കെതിരെ ഉള്ള കള്ള കേസ് ആണെന്നും ബാലഭാസ്കറിന്റെ കേസിൽ സാക്ഷി പറഞ്ഞത് കൊണ്ടുള്ള പ്രതികാരം ആണെന്നും കലാഭവൻ സോബി പറഞ്ഞു.
.jpg)


