ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

x

കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ (54) ആണ് പിടിയിലായത്.

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ (54) ആണ് പിടിയിലായത്.

തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഈസ്റ്റ് ഫോർട്ടിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ഓപ്പറേറ്റീവ് ഓഫീസിലേക്കാണ് കത്തയച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ഡൽഹിയിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്

എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐസിസിഎസ്എൽ എന്ന സ്ഥാപനത്തിലേക്കാണ് ഇ ഡിയുടെ പേരിൽ വ്യാജ കത്ത് അയച്ചത്. ഇ ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ കത്ത് അയച്ചതെന്നാണ് കേസ്.

സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags