ഓണ്‍ലൈനിലൂടെ വില കൂടിയ വാച്ച് വാങ്ങിയ ശേഷം തട്ടിപ്പ് ; പ്രതി പിടിയില്‍

google news
arrest

ഓണ്‍ലൈനില്‍ നിന്ന് വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈന്‍ വഴിയാണ് ലിയാഖത്ത് വാങ്ങിയത്. പിന്നീട് വാച്ച് കേടാന്നെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് തിരിച്ചയച്ച് പണം തട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സമാന സംഭവത്തിന് ഹരിപ്പാട് പൊലീസും കഴിഞ്ഞ വര്‍ഷം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. 

Tags