'വാരിയെല്ലിനും കൈയ്‌ക്കും, കാലിനും പൊട്ടല്‍';കൊല്ലത്ത്‌ കാട്ടാനയുടെ ആക്രമണത്തില്‍ 42കാരന് ഗുരുതരപരിക്ക്

e

കാടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് പോകുംവഴി ഡാലിക്കരിക്കം ഭാഗത്ത് വച്ചായിരുന്നു ആക്രമണം. ആന തുമ്പിക്കൈകൊണ്ട് ഇയാളെ എടുത്തെറിയുകയായിരുന്നു.

കൊല്ലം : കാട്ടാനയുടെ ആക്രമണത്തില്‍ 42കാരന് ഗുരുതരപരിക്ക്. കുളത്തൂപ്പുഴ സ്വദേശിയായ പ്രകാശിനാണ് പരിക്കേറ്റത്.വാരിയെല്ലിനും കൈയ്‌ക്കും കാലിനും പൊട്ടലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ജോലികഴിഞ്ഞു മടങ്ങുംവഴിയാണ് പ്രകാശിനെ കാട്ടാന ആക്രമിച്ചത്. കാടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് പോകുംവഴി ഡാലിക്കരിക്കം ഭാഗത്ത് വച്ചായിരുന്നു ആക്രമണം. ആന തുമ്പിക്കൈകൊണ്ട് ഇയാളെ എടുത്തെറിയുകയായിരുന്നു.

tRootC1469263">

ആള്‍താമസമില്ലാത്ത പ്രദേശമായിരുന്നതിനാല്‍ ആക്രമണവിവരം മറ്റാരും അറിഞ്ഞില്ല. മണിക്കൂറുകളോളം സഹായത്തിനായി നിലവിളിക്കേണ്ടി വന്നു. ഇതുവഴിയെത്തിയ വാഹനയാത്രക്കാരാണ് പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചത്. 

Tags