അമ്മ തന്നെ കിണറ്റില്‍ തള്ളിയിട്ടെന്ന് നാല് വയസ്സുകാരന്റെ മൊഴി; വാളയാറില്‍ മാതാവ് അറസ്റ്റില്‍

In Cherupuzha heavy rains and water from wells were not available
In Cherupuzha heavy rains and water from wells were not available

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്.

പാലക്കാട് വാളയാറില്‍ നാല് വയസ്സുകാരന്‍ കിണറ്റില്‍ വീണ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കിണറ്റില്‍ വീണതല്ലെന്നും തന്നെ അമ്മയാണ് കിണറ്റില്‍ തള്ളിയിട്ടതെന്നും നാലുവയസ്സുകാരന്‍ പൊലീസിന് മൊഴി നല്‍കി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. ഇവരോട് അമ്മ തന്നെ കിണറ്റില്‍ തള്ളിയിട്ടെന്ന് കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.

tRootC1469263">

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാളയാര്‍ സ്വദേശി ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വേതയെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ശ്വേതയെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശ്വേതയും ഭര്‍ത്താവും ഏറെ നാളായി അകന്ന് കഴിയുകയാണ്.

Tags