പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

baby

തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി താലൂക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന് ദാരുണാന്ത്യം. നൂര്‍ ജമാല്‍ ഷെയ്ഖ് - നൂറിമ ഖാത്തൂന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖ് ആണ് മരിച്ചത്. മൂടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ ആമസേണ്‍ പ്ലൈവുഡ് കമ്പനിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.

മാതാപിതാക്കള്‍ കമ്പനിയിലെ തൊഴിലാളികളാണ്. ഇവര്‍ക്കൊപ്പം വന്ന കുട്ടി വിനീര്‍ ഉണക്കൂന്ന ഡയറിന്റെ കണ്‍വെയര്‍ ബെല്‍റ്റില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി താലൂക്ക് മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags