തൃശൂര്‍ മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

puli
puli

കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു

തൃശൂര്‍: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു.വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്.

കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു.ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച്‌ പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്

tRootC1469263">

Tags