നാലു വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായികൊല്ലപ്പെട്ട സംഭവം; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ
Aug 5, 2026, 17:53 IST
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാലു വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി സുരേഷ് എന്ന റഹീം (32) പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ടൗൺ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.
.jpg)

