മലപ്പുറത്ത് വ്യൂപോയിന്റിലിരിക്കവെ മിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു, 2 പേർക്ക് ഗുരുതര പരുക്ക്
May 12, 2026, 19:39 IST
മലപ്പുറം മങ്കടയിൽ നാലു കുട്ടികൾ മിന്നലേറ്റ് മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ കുട്ടികൾക്കാണ് മിന്നലേറ്റത്. രണ്ടു പേർക്ക് പരുക്കേറ്റു. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദായ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവരുടെ നില ഗുരുതരമാണ്. ഒരാളെ രാത്രി ഏഴോടെയാണ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയത്. ഇവിടെ മലമുകളിൽ കാഴ്ചകൾ കാണാൻ വൈകുന്നേരങ്ങളിൽ നിരവധി പേർ എത്താറുണ്ട്. ചൊവ്വ വൈകീട്ട് സംഘമായെത്തിയ യുവാക്കൾക്കാണ് ശക്തമായ മിന്നൽ ഏറ്റത്. എല്ലാവരെയും ഉടൻ മഞ്ചേരി ഗവ. മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാലു പേർ മരിച്ചു. രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
.jpg)

