മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കുന്ന അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

arrest

മമ്പാട് കോളേജ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ അധ്യാപകനായ ഇയാള്‍ സ്ഥിരം എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും സമ്മതിച്ചു.

മലപ്പുറം നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക് എംഡിഎംഎ നല്‍കുന്ന മമ്പാട് കോളേജിലെ അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടനെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനൊപ്പം റീന ടി എന്‍, വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷിദ് കെ എം അറസ്റ്റചെയ്തത്.

സുബ്രഹ്‌മണ്യനില്‍ നിന്നും 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും ആദ്യം പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍ വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്ന് വിവരം അറിഞ്ഞത്.

അധ്യാപകന്‍ മോങ്ങം അരിമ്പ്ര സ്വദേശിയാണ്. 3 വര്‍ഷമായി മമ്പാട് കോളേജിലെ അധ്യാപകനായി ജോലി ചെയ്തു വരികയാണ്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളില്‍ നിന്ന് എംഡിഎംഎ മൊത്ത വിതരണക്കാരില്‍ നിന്നും വാങ്ങി വില്‍ക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ അധ്യാപകന്‍ സമ്മതിച്ചു. മമ്പാട് കോളേജ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ അധ്യാപകനായ ഇയാള്‍ സ്ഥിരം എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്നും സമ്മതിച്ചു.

Tags