തൃശ്ശൂരിൽ തേനീച്ചകളുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്കേറ്റു
Mar 3, 2025, 11:15 IST


തൃശൂര്‍: പീച്ചി കണ്ണാറയില്‍ തേനീച്ചകളുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്കേറ്റു. തങ്കച്ചന്‍ (പൗലോസ് 67) , ജോമോന്‍ ഐസക് (39), ബെന്നി വര്‍ഗീസ് (50), റെനീഷ് രാജന്‍ (36) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷിയിടത്തില്‍ വച്ചാണ് തങ്കച്ചനു നേരെ തേനീച്ച ആക്രമണം ഉണ്ടായത്. തേനീച്ചയുടെ കുത്തേറ്റ് അനങ്ങാന്‍ പോലുമാകാതെ നിലത്തിരുന്നുപോയ തങ്കച്ചനെ സമീപത്തെ വീട്ടുകാര്‍ ചേര്‍ന്ന് തീയിട്ട് തേനീച്ചകളെ തുരത്തിയ ശേഷമാണ് രക്ഷപ്പെടുത്തിയത്.