കണ്ണൂർ രാമന്തളിയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Updated: Dec 22, 2025, 22:47 IST
പയ്യന്നൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38) , അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ചരാത്രി എട്ടു മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി. കുട്ടികളെ കൊന്നതിനു ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
tRootC1469263">.jpg)


