ഇടുക്കിയിൽ പ്രഭാതസവാരിക്കിറങ്ങിയ വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു
Nov 21, 2025, 11:01 IST
ഇടുക്കി:ആനച്ചാൽ ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയിൽ, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്പോൾ നായ കാലിൽ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും, അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ഇവിടെയെത്തി വാക്സിനെടുത്തു.
tRootC1469263">എന്നാൽ, ഏതാനും ദിവസംകൂടി ആശുപത്രിയിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, മടക്കയാത്രയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.
.jpg)


