മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാനെ എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യും
Sep 17, 2026, 07:54 IST
എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാനെ എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യും. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മൊബൈല്‍ഫോണും ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കയക്കാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്യും.
മെമ്മറി കാര്‍ഡുകളും കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും ആണ് റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ നിന്നും പിടിച്ചെടുത്തത്. 20 മണിക്കൂര്‍ നീണ്ട റൈഡിനിടെ 6300 അമേരിക്കന്‍ ഡോളറും കണ്ടെടുത്തു.
.jpg)

