കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കാണാതായ സ്വര്‍ണം കവര്‍ന്നത് മുന്‍ എസ്എച്ച്ഒ

police8

നിലവില്‍ സസ്പെന്‍ഷനിലുള്ള എസ്എച്ച്ഒ മറ്റാരും അറിയാതെ സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 

മലപ്പുറം കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കാണാതായ സ്വര്‍ണം കവര്‍ന്നത് മുന്‍ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നിലവില്‍ സസ്പെന്‍ഷനിലുള്ള എസ്എച്ച്ഒ മറ്റാരും അറിയാതെ സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 

അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഇയാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം. 2018 മുതല്‍ പല തവണയായി നാട്ടുകാര്‍ക്ക് കളഞ്ഞു കിട്ടിയ എട്ടു പവനിലധികം സ്വര്‍ണമാണ് കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും നഷ്ടമായത്. ഉടമകള്‍ക്ക് നല്‍കാനായി നാട്ടുകാര്‍ കൈമാറിയതായിരുന്നു സ്വര്‍ണം. എസ്പിയുടെ നിര്‍ദേശ പ്രകാരം കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കൊണ്ടു പോയത് മുമ്പ് കരിപ്പൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ആണെന്ന് വ്യക്തമായത്. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ആയ ഇയാള്‍ സ്വര്‍ണം മറ്റാരും അറിയാതെ കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

Tags