സി.പി.എം വിടില്ലെന്ന് മുൻ എം.എൽ.എ സി.കെ പി പത്മനാഭൻ, വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും
കണ്ണൂർ : എന്തു വന്നാലുംപാർട്ടി വിടില്ലെന്ന് മുൻ തളിപ്പറമ്പ് എം.എൽ.എ സി കെ പി പത്മനാഭൻമാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ പ്രചരിക്കുന്നത് കള്ള വാർത്തയാണ്.
കോൺഗ്രസ് കെ. സുധാകരൻ എം.പി വന്നത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപാണ്. നിയമസഭയിൽ ഒരേ സമയം ഇരുന്നതിൻ്റെ പരിചയം സുധാകരനുമായുണ്ട്. തനിക്ക് അസുഖമാണെന്ന് മറ്റാരിൽ നിന്നോ അറിഞ്ഞ സുധാകരൻ കുഞ്ഞിമംഗലത്ത് പാർട്ടി പരിപാടിക്കായി വന്നപ്പോൾ കാണാൻ പറ്റുമോയെന്ന് ചോദിച്ചു. വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ടു വരികയായിരുന്നു. രഹസ്യ സന്ദർശനമൊന്നുമായിരുന്നില്ല.
സുധാകരൻ വീട്ടിൽ വന്നപ്പോൾ അന്വേഷിച്ചത് രോഗവിവരം മാത്രമാണ്. പ്രമേഹത്തിന് താൻ ചികിത്സ നടത്തുന്നുണ്ടെന്ന വിവരം സുധാകരൻ പങ്കുവെച്ചു. അതു വേണമെങ്കിൽ നോക്കാമെന്നും പറഞ്ഞു. എന്നോട് രാഷ്ട്രീയ കാര്യങ്ങൾ സുധാകരൻ സംസാരിച്ചിട്ടില്ല. എന്നോടൊക്കെ സുധാകരൻ എന്തു രാഷ്ട്രീയമാണ് പറയേണ്ടത്.
അദ്ദേഹത്തിൻ്റെ കൂടെ ഒരു വാഹനത്തിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നു.
കൂട്ടത്തിൽ ഉണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചത്. ആ ഫോട്ടോ വെച്ചാണ് ഇപ്പോൾ വാർത്ത വന്നിരിക്കുന്നത്. ആരാണ് വ്യാജ വാർത്തക്ക് പിന്നിലെന്ന് സഖാക്കൾ കണ്ടെത്തണം പാർട്ടിയുടെതായ അംഗീകാരം വിമർശനങ്ങളും തനിക്കുണ്ട്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താൻ വേണ്ടി വന്നാൽ നിയമനടപടിയിലേക്ക് പോകേണ്ടി വരുമെന്നും സി കെ പി പത്മനാഭൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് കെ. സുധാകരൻ എം.പി കുഞ്ഞിമംഗലത്തെ വീട്ടിലെത്തി സന്ദർശിച്ചത്. സി.പി.എം മുൻ നേതാവായ സി. കെ.പിയെ സന്ദർശിച്ചതിൻ്റെ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മുൻ എം.എൽ.എഐഷാ പോറ്റിക്ക് ശേഷം കണ്ണൂരിൽ നിന്നുള്ള മുൻ എം.എൽ.എസി.കെ.പി പത്മനാഭനും പാർട്ടി വിടുന്നുവെന്ന് ഈ ഫോട്ടോ ചിത്രീകരിച്ചാണ് ഒരു പ്രമുഖ ചാനൽ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുകയായിരുന്നു. വൃക്കരോഗം ബാധിച്ചതിനാൽ ചികിത്സയിലാണ് സി.കെ.പി. ആരോഗ്യ പരമായ കാരണങ്ങളാൽ കഴിഞ്ഞ കുറെക്കാലമായി പാർട്ടി വേദികളിൽ ഇദ്ദേഹം സജീവമല്ല.
.jpg)


