മുന്‍ മന്ത്രി വീണജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം

Case of attack on former Health Minister Veena George; Police find no evidence of attempted murder

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയുടെ ഗണ്‍മാന്റെ പരാതി.

കണ്ണൂരില്‍ മുന്‍മന്ത്രി വീണജോര്‍ജിനെ ആക്രമിച്ചുവെന്ന കേസില്‍ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോര്‍ജിനെ കെഎസ്‌യു പ്രവത്തകര്‍ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയുടെ ഗണ്‍മാന്റെ പരാതി. എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോര്‍ജിന്റെ മൊഴി നല്‍കുകയായിരുന്നു. കേസില്‍ കെഎസ്‌യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.

Tags