മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ഇന്ന് വിടയേകും ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
രാവിലെ 9 മണി വരെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദില്‍. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലെത്തിച്ചത്. രാവിലെ 9 മണി വരെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
tRootC1469263">ഇന്നലെ കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാന്‍ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. കെ സി വേണുഗോപാല്‍, പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍ തുടങ്ങിയവര്‍ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
.jpg)


