മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ കൊലപ്പെടുത്തി

d
d
കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ് സംശയം.

മാവേലിക്കര:  പുതുച്ചിറയില്‍ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്‍ററില്‍ ലഹരി മുക്ത ചികിത്സ കഴിഞ്ഞ് വീട്ടില്‍ എത്തിയതായിരുന്നു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ് സംശയം.

tRootC1469263">

കൊല്ലപ്പെട്ട കനകമ്മ സോമരാജ് മാവേലിക്കരയിലെ പൊതുപ്രവർത്തകയെന്ന നിലയില്‍ ചിരപരിചിതയാണ്. മാതാവിനെ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് മാവേലിക്കര പൊലീസിനെ വിളിച്ചറിയിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്.

Tags