വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി പണം തട്ടിയ മുന്‍ കെഎസ്യു നേതാവ് അറസ്റ്റില്‍

ksu

പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശി ജിതിന്‍ ടി വര്‍ഗീസാണ് അറസ്റ്റിലായത്. 

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി പണം തട്ടിയ കേസില്‍ മുന്‍ കെഎസ്യു നേതാവ് അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശി ജിതിന്‍ ടി വര്‍ഗീസാണ് അറസ്റ്റിലായത്. 

അഞ്ജലി ഹരിദാസ് എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ജിതിന്‍ പണം തട്ടിയത്. മെയില്‍ എസ്‌കോര്‍ട്ട് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ ജിതിന്‍ രജിസ്ട്രേഷന്‍ ഫീസ് എന്ന നിലയിലാണ് ആളുകളില്‍ നിന്ന് പണം തട്ടിയത്. ക്ലൈന്റ് ബോഡി ഇന്‍ഷുറന്‍സ് എന്ന രീതിയിലും പണം തട്ടിയിരുന്നു.

Tags