ഇടുക്കി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ജോസ് കുറ്റ്യാനി അന്തരിച്ചു
കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും
ഇടുക്കി : ഇടുക്കി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പെറ്റിഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു
.jpg)

