വൈദ്യുതി വകുപ്പില്‍ ഗുരുതര വീഴ്ചയെന്ന് മുന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

krishnan

 ഈ വര്‍ഷം എല്‍നിനോ വര്‍ഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു.

വൈദ്യുതി വകുപ്പില്‍ ഗുരുതര വീഴ്ചയെന്ന് മുന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.കെഎസ്ഇബിയില്‍ മാനേജ്മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മില്‍ ഒരു ഏകോപനവുമില്ലെന്നാണ് മുന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറയുന്നത്.

 ഈ വര്‍ഷം എല്‍നിനോ വര്‍ഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുന്‍കൂട്ടി കണ്ട് കാര്യങ്ങള്‍ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടതാണ്. അത് ഒന്നുമായില്ല. 2023ല്‍ സമാനമായ സാഹചര്യം ഉണ്ടായതാണ്. അന്ന് മന്ത്രിയായ താന്‍ ഓരോ ആഴ്ചയിലും ഉന്നതതല യോഗം നടത്തി. എന്നാല്‍ ഇന്ന് അങ്ങനെയൊന്നുമില്ല . എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ചെറിയ വൈദ്യുതി നിയന്ത്രണം വന്നപ്പോള്‍ എന്ത് ബഹളമായിരുന്നു. ഇന്ന് ഒരു മുന്നറിയിപ്പുമില്ലാതെയാണ് പവര്‍കട്ട്. സൈറ്റുകളില്‍ നല്‍കിയിട്ടുള്ള വൈദ്യുതി മന്ത്രിയുടെ നമ്പര്‍ പോലും മാറ്റിയിട്ടില്ല. രാത്രിയില്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും പരാതി പറയാന്‍ തന്നെയാണ് വിളിക്കുന്നത് എന്നും കെ. കൃഷ്ണന്‍കുട്ടി വിശദമാക്കുന്നത്.

Tags