ദേവികുളം മുന്‍ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
Updated: May 18, 2026, 08:42 IST
പുനലൂര്‍ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം ഉണ്ടായത്.
ദേവികുളം മുന്‍ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മുന്‍ എംഎല്‍എ എകെ മണി, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജാ റാം, ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
പുനലൂര്‍ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.jpg)

