എറണാകുളത്ത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

Recruitment of nurses for 108 ambulance scheme in Kozhikode district.*
Recruitment of nurses for 108 ambulance scheme in Kozhikode district.*

ഫോര്‍ട്ട്‌കൊച്ചി സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുന്‍ സെക്രട്ടറി റൂഫസ് ഫര്‍ണാണ്ടസിനാണ് കുത്തേറ്റത്. 

എറണാകുളത്ത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. ഫോര്‍ട്ട്‌കൊച്ചി സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുന്‍ സെക്രട്ടറി റൂഫസ് ഫര്‍ണാണ്ടസിനാണ് കുത്തേറ്റത്. 

നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭര്‍ത്താവ് മുരളിയാണ് റൂഫസിനെ കുത്തിയത്. ബിന്ദുവിനെ റൂഫസ് കളിയാക്കിയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു.

tRootC1469263">

വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags