സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

d

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എസ് എസ് ബിജു.

തിരുവനന്തപുരം: സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. കഴക്കൂട്ടം മുന്‍ ഏരിയാ സെക്രട്ടറി എസ്എസ് ബിജുവാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മാരാര്‍ജി ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി അംഗത്വം എടുത്തത്. 

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടിയില്‍ ചേർന്നത്. മുൻപ് നടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ സൈനിക വാർഡിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായും എസ്.എസ്. ബിജു മത്സരിച്ചിരുന്നു. എന്നാല്‍, പരാജയപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്നും പൂർണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മറ്റികളില്‍ വിമർശനങ്ങളും ഉയർന്നിരുന്നതാണ്.ഒരു മാറ്റം ഉണ്ടാകണമെന്ന് പൊടുന്നനെ തോന്നിയതല്ലെന്ന് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു

Tags