ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

Forest watcher dies tragically after being attacked while chasing a wild elephant that had entered a residential area

 പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജുവാണ് മരിച്ചത്. 28 വയസ്സായിരുന്നു. കോട്ടോപ്പാടം ചെന്നേരികുന്നില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരുത്തുന്നതിനിടെയായിരുന്നു സംഭവം. 

tRootC1469263">

ഷൈജു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ട് കാട്ടാനാകളെ തുരത്തുന്നതിനിടെ ഒരാന തിരികെയത്തി ഷൈജുവിനെ ചവിട്ടുകയായിരുന്നു. ആന തിരിഞ്ഞുവന്നതോടെ ഒപ്പമുളളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

Tags