സര്‍ക്കാര്‍ ഉത്തരവുകളെ ധിക്കരിച്ചു,കോന്നിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്പെൻഷൻ

Suspension

പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകള്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോള്‍ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു.

പത്തനംതിട്ട: സർക്കാർ നയത്തിനും ഉത്തരവുകള്‍ക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടി പത്തനംതിട്ട കോന്നിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിനെയാണ് സസ്പെന്റ് ചെയ്തത്.

പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകള്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോള്‍ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു എന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.

tRootC1469263">

Tags