സന്നിധാനം ഭക്തിസാന്ദ്രമാക്കി വനപാലകരുടെ ഭക്തിഗാനസുധ ; ഉദ്യോഗസ്ഥരുടെ സംഗീതാർച്ചനയ്ക്ക് നിറഞ്ഞ സദസ്

The forest guards turned the sanctum sanctorum into a devotional center; the audience was filled with music by the officials.

 മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ എത്തിയ തീർത്ഥാടകർക്ക് ആത്മീയാനുഭവം പകർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഗാനാഞ്ജലി. ശബരിമലയിൽ ഡ്യൂട്ടിയുടെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരാണ് അയ്യപ്പ ഭക്തിഗാനങ്ങൾ ആലപിച്ചത്. 21 ഉദ്യോഗസ്ഥരാണ് ഗാനാഞ്ജലി അവതരിപ്പിച്ചത്. 2012 മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ഗാനാഞ്ജലി അവതരിപ്പിക്കുന്നുണ്ട്.

tRootC1469263">

ശബരിമലയിൽ തങ്ക സൂര്യോദയം, സ്വാമി സംഗീതം, ഉദിച്ചുയർന്നു മാമല മേലെ തുടങ്ങിയ ജനപ്രിയ അയ്യപ്പ ഭക്തിഗാനങ്ങൾ കോർത്തിണക്കിയായിരുന്നു ഗാനാഞ്ജലി. നിരവധി തീർത്ഥാടകർ ഗാനാഞ്ജലി കാണാനും ആസ്വദിക്കാനും എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വനസംരക്ഷണ പ്രവർത്തകരും ഗാനാഞ്ജലിയുടെ ഭാഗമായി. ഔദ്യോഗിക ചുമതലകൾക്കിടയിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങളിൽ ഓൺലൈനായാണ് ഉദ്യോഗസ്ഥർ പരിശീലനം നടത്തിയത്. ഡി.എഫ്.ഒ എം.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗാനാഞ്ജലി.

Tags