തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം
Mar 2, 2026, 07:58 IST
പരിക്കേറ്റ സുന്ദരനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
വാഴച്ചാല്‍ പുകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം. സുന്ദരന്‍ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍ കുത്ത് ഡാമിന് സമീപം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സുന്ദരന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. പരിക്കേറ്റ സുന്ദരനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
tRootC1469263">കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു
.jpg)


