കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ എഴുന്നെള്ളിന് കൊണ്ടുവന്ന വ്രണം പഴുത്ത ആനയെ വനം വകുപ്പ് പാലക്കാട്ടേക്ക് തിരിച്ചയച്ചു

The forest department has returned the injured elephant brought for a procession to the Sundareswara temple in Thalappu to Palakkad.
The forest department has returned the injured elephant brought for a procession to the Sundareswara temple in Thalappu to Palakkad.

കണ്ണൂർ : വ്രണം പഴുത്ത ആനയെ എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ക്ഷേത്രം ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ.പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടർന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവം ദൃശ്യ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് ക്ഷേത്രം ഭാരവാഹികൾക്ക് നോട്ടീസ് നൽകിയത്.
കണ്ണൂർ റെയ്ഞ്ച് സോഷ്യൽ ഫോറസ്റ്ററി ഓഫീസർ രതീശൻ്റെ നേതൃത്വത്തിലാണ് എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയെ പരിശോധിച്ചു അടിയന്തിര ചികിത്സ നൽകാൻ നിർദ്ദേശിച്ചത്. ഇതിനു ശേഷം ആനയെ സുരക്ഷിതമായി കൊണ്ടുവന്ന സ്ഥലമായ പാലക്കാട് സുരക്ഷിതമായി എത്തിക്കാനും വനം വകുപ്പ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾക്ക് നോട്ട സ് നൽകിയിട്ടുണ്ട്.

tRootC1469263">

കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സമൂഹമന:സാക്ഷിയെ നടുക്കുന്ന ക്രൂരത അരങ്ങേറിയത്.പാലക്കാട് നിന്നും കൊണ്ടുവന്നമംഗലാകുന്ന് ഗണേശൻ എന്ന ആനയോടാണ്‌ ഉടമസ്ഥരുടെയും പാപ്പാൻമാരുടെയും ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ കാലിനും പരിക്കുണ്ട്. എന്നാല്‍ ഇത്രയും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടും മൂന്നു കിലോ മീറ്ററോളം ദൂരമാണ് ആനയെ നടത്തിയത്. പുറത്തു വന്ന ദൃശ്യങ്ങളില്‍ ആന നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത് കാണാം.

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് നിയമം കാറ്റിൽ പറത്തിയാണ് കണ്ണൂരിൽ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്.ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചു വയ്ക്കാൻ പാപ്പാന്മാർ കരികൊണ്ടു തേയ്ക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു.

സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നതാണ്  ആനപ്രേമികളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കുകയായിരുന്നു. 2013 ലെ നാട്ടാന പരിപാലന ചട്ട പ്രകാരം ആനയെ ഉത്സവത്തിന് എഴുന്നെള്ളിക്കുമ്പോൾ 72 മണിക്കൂർ മുൻപെ വനം വകുപ്പ് ഉദ്യേഗസ്ഥര്യം വെറ്റിനറി ഡോക്ടർമാരും പരിശോധിക്കണമെന്ന് പറയുന്നുണ്ട്. എന്നാൽ ഇതൊന്നും. പാലിക്കാതെയാണ് ഇവിടെ ആനയെ എത്തിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കക്കാട് ദേശവാസികളുടെ കാഴ്ച്ച വരവിൻ്റെ സമയത്ത് എഴുന്നെള്ളിക്കാനാണ് പാലക്കാട് നിന്ന് മംഗലം കുന്ന് ഗണേശനെന്ന ആനയെ കൊണ്ടുവന്നത്.

Tags