വിറക് വച്ചതിനടിയിൽ ചെന്ന് നോക്കിയപ്പോൾ 11 അടി നീളമുള്ള പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ
പൂച്ചാക്കൽ: പൂച്ചാക്കലിൽ പെരുമ്പാമ്പിനെ പിടികൂടി. തൈക്കാട്ടുശേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറക്കൽ ഭാഗത്ത് നിന്നാണ് ഭീമാകാരനായ പെരുമ്പാമ്പിനെ പിടികൂടിയത്. പറമ്പിൽ സൂക്ഷിച്ചിരുന്ന വിറകിനടിയിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വാർഡ് മെമ്പർ ജിബീഷ് കൊച്ചുചാലിന്റെ നേതൃത്വത്തിൽ സർപ്പ ആപ്പിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ കൊമ്മാടിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. പിടികൂടിയ വലിയ പെരുമ്പാമ്പിന് 11 അടി നീളം ഉണ്ടായിരുന്നു.
tRootC1469263">രണ്ടാഴ്ച്ച മുൻപ് ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലിൽ നിന്നും നാല് പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. വഴിയാത്രക്കാരാണ് കനാലിന് സമീപത്തെ പുല്ലിനോട് ചേർന്ന് വലിയ പാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് കൗൺസിലറെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പാമ്പുപിടിത്തക്കാരൻ ആലപ്പുഴ മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് (46) എത്തിയാണ് പാമ്പുകളെ ഒരോന്നിനെയും പിടികൂടിയത്.
.jpg)


