തൃശൂരിൽ വിദേശ മദ്യം പിടികൂടി: രണ്ടു പേർ അറസ്റ്റിൽ

Foreign liquor seized in Thrissur; two arrested.

തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പ് മേഖലയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 26 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. പാമ്പാടിയിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മദ്യം കണ്ടെത്തിയത്.തിരുവില്വാമല വില്ലേജ് പട്ടിപ്പറമ്പ് ദേശത്ത് മച്ചിങ്ങൽ വീട്ടിൽ വിജയബാലകൃഷ്ണന്റെ മകൻ അജീഷ് (38), പട്ടിപ്പറമ്പ് ആലിൻചുവട് ദേശത്ത് കുണ്ടിൽ വീട്ടിൽ മാണിക്യന്റെ മകൻ ദിലീപ് (48) എന്നിവരാണ് കേസിലെ പ്രതികൾ. അജീഷിനെ ഒന്നാം പ്രതിയായും ദിലീപിനെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

പട്ടിപ്പറമ്പ് മേഖലയിൽ വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. വിൽപ്പനയ്ക്കായി മദ്യം എത്തിച്ചുനൽകുന്ന പ്രധാനികളായ രണ്ടുപേരെയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കൂടുതൽ പേർ മദ്യം വിൽപ്പനയ്ക്കായി എത്തിച്ചുനൽകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.എച്ച്. മീരാസാഹിബിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജു പി.പി., സിവിൽ എക്‌സൈസ് ഓഫീസർമാരായ അക്ബർഷാ, ഈ ശരൺലാൽ കെ.ആർ. എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Tags