സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാര്‍ത്തകള്‍ക്ക് പിന്നില്‍ വിദേശ കമ്പനികള്‍ ; വീണ്ടും വിമര്‍ശനവുമായി കെ മുരളീധരന്‍

k muralidharan

കടുത്ത മരുന്ന് ക്ഷാമമില്ല, അത്തരം വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണ്.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാര്‍ത്തകള്‍ക്ക് പിന്നില്‍ വിദേശ കമ്പനികളെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പറയുന്നത്ര പ്രതിസന്ധി സര്‍ക്കാര്‍ ആശുപത്രികളില്ല. ചില മരുന്നുകളുടെ കുറവ് പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആരോഗ്യമേഖലയയില്‍ നിയന്ത്രണം ആവശ്യമാണെന്നും കടുത്ത മരുന്ന് ക്ഷാമമില്ല, അത്തരം വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണ്. ചില മരുന്നുകളുടെ കുറവാണ് നിലവിലുള്ളത്. പശ്ചിമേഷ്യന്‍ യുദ്ധം കാരണം ചില കമ്പനികള്‍ പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. കുറവുള്ള മരുന്നുകള്‍ റെഡി പര്‍ച്ചേസ് ആയി വാങ്ങുന്നുണ്ട്. മരുന്ന് സ്റ്റോക്ക് എത്തും. നിലവാരം മോശമുള്ള കമ്പനികളെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. പോരായ്മകള്‍ ഉണ്ടാവാം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെ മോശമാക്കി കാണിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണ്. ഇതില്‍ സര്‍ക്കാര്‍ വീഴില്ല എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, സ്വകാര്യ മേഖലയോട് യുദ്ധം ചെയ്യണം എന്ന് സര്‍ക്കാരിനില്ലെന്നും വിദേശ കമ്പനികളുടെ ആധിപത്യം ഉള്ള ചില ആശുപത്രികളില്‍ മുറി വാടകകളില്‍ ഒരു നിയന്ത്രണവുമില്ല, മരുന്ന് വില അധികം ഈടാക്കുന്നുണ്ട്. അത് കാരണം ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വകാര്യ ആശുപത്രികളെ ലിസ്റ്റില്‍ നിന്ന് പുറത്താക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ അങ്ങനെ ഇടപെടേണ്ടി വന്നു. ചില കമ്പനികള്‍ക്ക് എന്തിനാണ് കേരളത്തില്‍ ഇങ്ങനെ താത്പര്യം? ഇതില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടാവും. ബിസിനസ് ആക്കി മാറ്റാമെന്നത് അനുവദിക്കില്ല. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ബില്‍ കൊണ്ടുവരുക എന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

Tags