ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തറ നഗരസഭയില്‍ ബിജെപി ഭരണത്തിലെത്തി

bjp
bjp

മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവായ അഡ്വ. പിഎല്‍ ബാബു മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്

ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തറ നഗരസഭയില്‍ ബിജെപി ഭരണത്തിലെത്തി. മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവായ അഡ്വ. പിഎല്‍ ബാബു മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 21 വോട്ടുകളാണ് പി എല്‍ ബാബുവിന് ലഭിച്ചത്. വോട്ടെണ്ണലിന് പിന്നാലെ പി എല്‍ ബാബു നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

tRootC1469263">

രണ്ട് റൗണ്ടായി നടന്ന വോട്ടെടുപ്പില്‍ ബിജെപി 21 വോട്ടുകളും എല്‍ഡിഎഫിന് 18 വോട്ടുകളുമാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ രണ്ട് വോട്ടുകളാണ് അസാധുവാക്കിയത്. നഗരസഭയില്‍ എല്‍ഡിഎഫിന് 20-ഉം എന്‍ഡിഎയ്ക്ക് 21 സീറ്റുകളും ലഭിച്ചിരുന്നു. തൃപ്പൂണിത്തറയില്‍ 40 വര്‍ഷങ്ങള്‍ എല്‍ഡിഎഫും അഞ്ച് വര്‍ഷം യുഡിഎഫും നഗരസഭ ഭരിച്ചിരുന്നു.

Tags