യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ വിവിധ ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം

TRAIN

തിരുവനന്തപുരം എക്സ്പ്രസ് (16348 ), അമൃത എക്സ്പ്രസ് (16344), രാജ്യറാണി എക്സ്പ്രസ് (16350) എന്നിവയുടെ സർവീസിലാണ് മാറ്റം.ഈ ട്രെയിനുകള്‍ കോട്ടയത്തിന് പകരം ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.

തിരുവനന്തപുരം:  നാളെ വിവിധ ട്രെയിനുകളുടെ സർവീസില്‍ മാറ്റമുള്ളതായി റെയില്‍വേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം എക്സ്പ്രസ് (16348 ), അമൃത എക്സ്പ്രസ് (16344), രാജ്യറാണി എക്സ്പ്രസ് (16350) എന്നിവയുടെ സർവീസിലാണ് മാറ്റം.ഈ ട്രെയിനുകള്‍ കോട്ടയത്തിന് പകരം ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ജംഗ്ഷൻ, ആലപ്പുഴ,അമ്പലപ്പുഴ സ്റ്റേഷനില്‍ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. അതേസമയം പാലക്കാട്, മധുരൈ റെയില്‍വേ ഡിവിഷനുകളില്‍ ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ മാറ്റമുണ്ടെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു.

ഷൊർണൂർ ജങ്ഷൻ - നിലമ്പൂർ റോഡ് മെമു (66325) ഈ മാസം 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകള്‍ പൂർണമായി റദ്ദാക്കി.09, 16, 23, 30 ദിവസങ്ങളില്‍ സർവീസ്‌ നടത്തുന്ന തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) ഷൊർണൂർ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

കൂടാതെ 7, 11, 14 ദിവസങ്ങളില്‍ പാലക്കാട് ജങ്‌ഷൻ – തിരുച്ചെന്തൂർ എക്സ്പ്രസും (16731) 8, 13 ദിവസങ്ങളില്‍ തിരുച്ചെന്തൂർ - പാലക്കാട് ജങ്‌ഷൻ എക്സ്പ്രസും (16732) മധുര, മാനാമധുര, വിരുദുനഗർ വഴി തിരിച്ചുവിടുകയും ചെയ്യം.

Tags