'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'; മാര്‍ച്ച് 26 വരെ ചില ട്രെയിൻ സര്‍വീസ് ഭാഗികമായി റദ്ദാക്കി
പാലക്കാട് – എറണാകുളം മെമു (66609) മാർച്ച് 18 മുതല്‍ 26 വരെ ആലുവയില്‍ യാത്ര അവസാനിപ്പിക്കും.
എറണാകുളം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം..മാർച്ച് 26 വരെ ചില സർവീസുകള്‍ ഭാഗികമായി റദ്ദാക്കുകയും, ചില സർവീസുകള്‍ വഴി തിരിച്ച് വിടുകയും ചെയുന്നു. ഈ ദിവസങ്ങളില്‍ എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സർവീസ് ഉണ്ടാവില്ല.ഇതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തില്‍ വന്ന നിയന്ത്രങ്ങള്‍ അറിയാം:
tRootC1469263">ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന എംജിആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) മാർച്ച് 25 വരെ 30 മിനിറ്റ് വൈകി ഓടും.
പാലക്കാട് – എറണാകുളം മെമു (66609) മാർച്ച് 18 മുതല്‍ 26 വരെ ആലുവയില്‍ യാത്ര അവസാനിപ്പിക്കും.
മാർച്ച് 18 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം – പാലക്കാട് മെമു (66610) ആലുവയില്‍ നിന്ന് സർവീസ് ആരംഭിക്കും.
ഇന്ന് മുതല്‍ 26 വരെ ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317) ഇടപ്പള്ളിയില്‍ സർവീസ് അവസാനിപ്പിക്കും.
ഇന്ന് മുതല്‍ 26 വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.
ഇന്ന് മുതല്‍ 26 വരെ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.
ഇന്ന് മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305) ആലുവയില്‍ നിന്ന് സർവീസ് ആരംഭിക്കും.
.jpg)


