കൊച്ചിയില്‍ ഭക്ഷ്യവിഷബാധ ; എറണാകുളം ആര്‍ടിഒ ആശുപത്രിയില്‍

google news
food poison

കൊച്ചിയില്‍ ഭക്ഷ്യ വിഷബാധ. എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണഅ വിഷബാധയുണ്ടായത്. കളക്ടറേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് ഭക്ഷണം കഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആര്‍ടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. 
ഹോട്ടലില്‍ നിന്ന് കഴിച്ച ചട്‌നിയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. പരാതിയില്‍ ഭക്ഷ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി.
 

Tags