കല്‍പറ്റയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റ് പിടികൂടി
Dec 4, 2025, 05:36 IST
വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്
വയനാട് കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റ് പിടികൂടി. കല്‍പറ്റ നഗരസഭ അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രയുടെ വീട്ടില്‍ നിന്നാണ് ഭക്ഷ്യകിറ്റ് പിടികൂടിയത്.
വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. കിറ്റുകള്‍ വീട്ടിലെ ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വീശദികരണം.
tRootC1469263">.jpg)

