ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു
Updated: Sep 1, 2026, 18:42 IST
സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു.സെപ്റ്റംബർ രണ്ടുമുതൽ കൊച്ചിയിൽനിന്ന് റിയാദിലേക്കും തിരിച്ചുമാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക. എക്സ് വൈ399, എക്സ് വൈ 400 എന്നിവയാണ് ഫ്ലൈറ്റ് നമ്പറുകൾ.
.jpg)

