റാന്നിയിലെ വെള്ളപ്പൊക്കം; വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെ എന്‍ ബാലഗോപാല്‍

balagopal

റാന്നിയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ച കടകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം

കനത്ത മഴയില്‍ റാന്നിയിലെ വ്യാപാരികള്‍ക്ക് സംഭവിച്ചിരിക്കുന്നത് വലിയ നഷ്ടമെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൃത്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞതായി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. 

റാന്നിയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ച കടകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. വെള്ളം കയറിയ സ്ഥിതിക്ക് നേരത്തെ ഇറക്കിയ സ്റ്റോക്കുകള്‍ എല്ലാം നശിച്ച നിലയിലാണ്. വ്യാപാരികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുക എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. 

Tags