മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം

Chief Minister VD Satheesan explains that the state government has no role in the ED raid

കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം 70 വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഫെസ്റ്റിവല്‍ കേരള എന്ന പേരില്‍ രാജ്യത്തെല്ലായിടത്തും ആഘോഷ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

 

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം.

കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം 70 വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇത് വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഫെസ്റ്റിവല്‍ കേരള എന്ന പേരില്‍ രാജ്യത്തെല്ലായിടത്തും ആഘോഷ പരിപാടികള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. മരണ നിരക്കും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ ക്യാംപെയ്ന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്യാംപെയ്ന്‍ നടത്തുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്.

ഒരു വശത്ത് അവയര്‍നെസ്സ് പ്രോഗ്രാം നടത്തുമ്പോള്‍ തന്നെ, ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. വയോജനക്ഷേമ വകുപ്പിന്റെ പേര് മാറ്റി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്നാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags