മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സുകള്‍ ; ഹൈക്കമാന്‍ഡിന് അതൃപ്തി

v d satheesan

നിയുക്ത മുഖ്യമന്ത്രി 'വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വി ഡി സതീശനുമായി ആശയവിനിമയം നടത്തി. നിയുക്ത മുഖ്യമന്ത്രി 'വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലാണ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചത്. യുഡിഎഫ് ജയിക്കും, വി ഡി സതീശന്‍ നയിക്കും എന്നായിരുന്നു ഫ്ളക്സിലെ വരികള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നേരത്തെ കെപിസിസിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കി. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അധ്യക്ഷന്‍ നല്‍കിയിരുന്നു. 

Tags